സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍- ഇ.പി. ജയരാജന്‍
സെക്രട്ടേറിയറ്റിനു മുന്‍പിലേത് പ്രഹസനം, സമരം ചെയ്യുന്നത് യൂത്ത് കോണ്‍ഗ്രസുകാര്‍- ഇ.പി. ജയരാജന്‍

ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ആരോ പ്രേരിപ്പിച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു.
എന്തിനാ അവര് സമരം ചെയ്യുന്നത്. ആരോ പ്രേരിപ്പിച്ചിട്ടാണ്. അവിടെ വന്ന് സമരം ചെയ്യുന്നവരൊന്നും പി.എസ്.സി. ലിസ്റ്റില്‍ ഉള്ളവരൊന്നും അല്ല. അവര്‍ കോണ്‍ഗ്രസിന്റെ, യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇതെല്ലാം പ്രഹസനമാണ്. അഭിനയമാണ്. ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ല- ജയരാജന്‍ പറഞ്ഞു