ദുരന്തമുഖത്തെ വാർത്തകളും വിവരങ്ങളും അങ്ങേയറ്റം വേദന ഉളവാക്കുന്നതാണ്. പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയ കാലം മുതൽ ഒരു മെമ്പർ ആയതു വരെ ഞാൻ എതിർത്തിരുന്നതും മനസ്സിൽ കൊണ്ട് നടന്ന ഒരു വിഷയമാണ് പരിസ്ഥിതി ആഘാത മേഖലയെ പറ്റി. എഴുമറ്റൂർ പഞ്ചായത്തിൽ ജനപ്രതിനിധി എന്ന നിലയിൽ എന്റെ ആദ്യത്തെ പ്രമേയവും ഇത് തന്നെ ആയിരുന്നു (യോഗനമ്പര്
12 - 5/03/2021 4 ആം നമ്പർ അജണ്ട ) (ഇതിനു മുൻപ് ഈ വിഷയത്തെ സംബന്ധിച്ചു പ്രേമേയാവതരണം വന്നതായി അറിവില്ല)
#വിഷയം: പ്രകൃതി വിഭവ ചൂഷണം അതിന്മേൽ ജനങ്ങൾക്കുണ്ടാകുന്ന ഭീഷണിയും മറ്റും.
#എഴുമറ്റൂർ പാറമടകൾക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും കളിയാക്കുകയുമുണ്ടായി. എന്നാൽ ഞാൻ എന്റെ പ്രമേയം അവതരിപ്പിക്കുകയും അത് ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.
തീരുമാന നമ്പര് :- 4 ഇതിൽ പ്രസക്തമായ ഒരു തിരുമാനം മാത്രം ഞാൻ ഇവിടെ ചേർക്കുന്നു .
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനംമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതത്തെ പറ്റി പഠിക്കുന്നതിനും, മലിനീകരണ നിയന്ത്രണ ബോർഡും, ജിയോളജി വകുപ്പ് നൽകിയ പ്രവർത്തനാനുമതിയിലെ എല്ലാ വ്യവസ്ഥകളും പാലിച്ചു കൊണ്ടാണോ ക്വാറി പ്രവർത്തിക്കുന്നത് എന്ന് റിപ്പോർട്ട് നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പ് അധികാരികളോട് ഐകകണ്ഠ്യേന അഭ്യർത്ഥിച്ചു തീരുമാനിച്ചു.
അതിൻമേൽ ഒരു അന്വേഷണം പ്രഖ്യാപിച്ചു മൂന്നു മാസത്തിനകം റിപ്പോർട്ട് കൈമാറാൻ തീരുമാനമായി. എന്നാൽ എട്ടു മാസം കഴിയുമ്പോളും ഒരു അനക്കവും സംഭവിക്കാത്ത ഒരു വിഷയമായി അത് മാറി. എട്ടു നൂറ്റാണ്ടു കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് അതിൽ നിന്ന് എനിക്ക് മനസിലായി.
എന്ത് വന്നാലും ഞങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് ചിന്തിച്ചിടങ്ങളിലാണ് ഇന്ന് പലതും സംഭവിച്ചത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നന്നായി മനസിലാക്കിയ വെക്തി എന്ന നിലയിലും അതിലുപരി നാൽപ്പതു വർഷക്കാലം സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ഇൽ ജോലി ചെയ്ത ഒരു പിതാവിന്റെ മകനെന്ന നിലയിലും മാധവ് ഗാഡ്ഗി റിപ്പോർട്ടിന്റെ വ്യാപ്തി എനിക്ക് മനസിലാക്കാൻ സാധിച്ചു. പാറമടകളിലും മറ്റും നടക്കുന്ന ഓരോ സ്ഫോടനങ്ങളിലും ഭൂമിക്കടിയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. എഴുമറ്റൂർ പഞ്ചായത്തുകളിൽ തന്നെ പാറമടകളിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നു വരുന്നു. മാത്രമല്ല ഉപേക്ഷിക്കപ്പെട്ട പാറമടകൾ ലക്ഷോപലക്ഷം ലിറ്റർ വെള്ളം കെട്ടി കിടക്കുകയും ചെയ്യുന്നു. ഓരോ സ്ഫോടനങ്ങളിലും എത്രയോ കിലോമീറ്ററുകൾ ഭൂമിക്കടിയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നും ഞാൻ മനസിലാക്കിട്ടുണ്ട്. ഇത് പലരെയും പലവിധത്തിലും മനസിലാക്കിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു. കേന്ദ്രസര്ക്കാര് നേരത്തേ നിയോഗിച്ചിരുന്ന പ്രണോബ്സെന് സമിതിയുടെ റിപ്പോർട്ടും മറ്റൊന്നായിരുന്നില്ല
എന്നാൽ വേദനയോടെ പറയട്ടെ പാറമടകളും മറ്റും പണം കായ്ക്കുന്ന ഒരു മരം മാത്രമായാണ് എല്ലാവരും കാണുന്നത് രാഷ്ട്രീയ പക്ഷമായാലും ഉദ്യോഗസ്ഥപക്ഷ മായാലും. ഈ വിഷയങ്ങൾ ഉയർത്തുമ്പോളെല്ലാം ഒറ്റപ്പെടുന്ന അവസ്ഥ ആണ് ഉണ്ടാവുക.
ജനങ്ങളുടെ ജീവിതത്തിനും ജീവനും മുകളിൽ താണ്ഡവമാടുന്ന ഒന്നിനെയും അനുവദിച്ചു കൂടാ.അറിവില്ലായ്മ ഒരു തെറ്റല്ല എന്നാൽ അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നതും ഒന്നും ചെയ്യാതിരിക്കുന്നതും കൊടും പാപം തന്നെയാണ്. നാളെ എഴുമറ്റൂർ മറ്റൊരു പെട്ടിമുടിയോ കൂട്ടിക്കലോ പോലെയൊന്നും ആകാതിരിക്കട്ടെ.
പ്രൊഫ. മാധവ് സാറിന്റെ വാക്കുകൾ ഞാൻ ഒന്നുടെ ഓർമിപ്പിക്കുന്നു"പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കുന്ന പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസിലാകും"
#ഞാൻ അവതരിപ്പിച്ച പ്രമേയം ചുവടെ ചേർക്കുന്നു.
ഇത് നിങ്ങൾക്കു നിരസികം അല്ലെങ്കിൽ പരിഗണികം ഞാൻ മുൻപോട്ടു തന്നെ.
സ്നേഹത്തോടെ അതിലുപരി പ്രാർത്ഥനകളോടെ
എഴുമറ്റൂർ പഞ്ചായത്ത്അംഗം