ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം : ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു കെ സുധാകരൻ . സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തിയായി യുവജനങ്ങളെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് ഗുരുവിന് ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് തന്നെയുണ്ടായിരുന്നു. 'വിദ്യാഭ്യാസം ചെയ്തു അഭിവൃദ്ധിപ്പെടുക' എന്ന ശ്രീനാരായണസന്ദേശം കേരളീയ സമൂഹത്തെ അഗാധമായി സ്വാധീനിച്ചു. സാക്ഷരതയില്‍ കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്കു ഇന്നും മാതൃകയാണ്. ഈ മുന്നേറ്റത്തിന് പുരോഗമനവീക്ഷണം പുലര്‍ത്തിയ തിരുവിതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാരും ക്രൈസ്തവമിഷണറിമാരും വഹിച്ച പങ്കിനൊപ്പം ഗുരുവിന്റെ പ്രവര്‍ത്തനങ്ങളും കരുത്തായി എന്ന് അദ്ദേഹം പറയുകയുണ്ടായി.