'ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കിടുങ്ങുന്നു'-കുലുക്കമില്ലാതെ സംഭാഷണം തുടർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായ വേളയിൽ പലയിടങ്ങളിലും ജനങ്ങൾ പ്രാണഭയം കൊണ്ട് വീടുവിട്ട് ഓടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സമയത്തും വളരെ കൂളായിരുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മറ്റാരുമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ലൈവ് സംഭാഷണത്തിനിടെ ഭൂചലനം അനുഭവപ്പെട്ട വേളയിലൂം കൂസലില്ലാതെ സംസാരം തുടർന്ന് നെറ്റിസൺസിനെ ഞെട്ടിച്ചത്.
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ‘ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു’-എന്ന് സാധാരണ മട്ടിൽ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ.