കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ് #opposition #igroup #workingpresident

തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്. പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കും. പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും പേരിനു വേണ്ടിയാണ് അഭിപ്രായം തേടിയതെന്നുമുള്ള നിലപാടാണ് ഐ ഗ്രൂപ്പിന്റേത്.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. മാത്രമല്ല, പുതിയതായി പ്രഖ്യാപിച്ച രണ്ടു പേരും എ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതാണ് ഐ ഗ്രൂപ്പിനെ അസ്വസ്ഥതപ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോടു ചോദിക്കുക പോലും ചെയ്യാതെ തീരുമാനമെടുത്തില്‍ ഹൈക്കമാന്‍ഡിനെ ശക്തമായി പ്രതിഷേധം അറിയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.