ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും..

ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും..

ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്‌മൈഇന്ത്യയും കൈകോർക്കുകയാണ്. ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. ‘ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.