ലക്ഷദ്വീപില്‍ പ്രധാനമന്ത്രി ഇടപെടണം: പി .ജെ കുര്യാൻ

ലക്ഷദ്വീപില്‍ പ്രധാനമന്ത്രി ഇടപെടണം: പി .ജെ കുര്യാൻ

ലക്ഷദ്വീപില്‍  പ്രധാനമന്ത്രി ഇടപെടണം: പി .ജെ കുര്യാൻ
ലക്ഷദ്വീപിലെ അസ്വസ്ഥതയ്ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണം. വികസനത്തിന്റെ പേരിലായാലും മറ്റ് എന്ത് കാരണമായാലും സമാധാന പ്രിയരായ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പരിഷ്കാരങ്ങള് അടിച്ചേല്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇപ്പോള് നടപ്പാക്കാന് ശ്രമിക്കുന്ന, ജനങ്ങള്ക്ക്‌ വേണ്ടാത്ത പരിഷ്കാരങ്ങള് administrator ഉപേക്ഷിക്കണം. അതിനദ്ദേഹം തയ്യാര് ആകുന്നില്ലെങ്കില് പ്രധാനമന്ത്രി അദ്ദേഹത്തെ തിരിച്ചു വിളിയ്ക്കണം.
Administrator ഒരു തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അല്ലെന്ന് അദ്ദേഹം ഓര്ക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പരിഷ്കാരങ്ങള് നടപ്പിലാക്കാന് ശ്രമിച്ചാല് ആ ശ്രമം പരാജയപ്പെടുമെന്ന് അദ്ദേഹം തിരിച്ചറിയണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാന് അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില് സ്വയം രാജി വയ്ക്കുകയാണ് വേണ്ടത്.