KSU സ്ഥാപകദിനത്തിൽ പഴയകാല പ്രവർത്തനങ്ങളെ ഓർത്തെടുത്തു പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ശ്രീ ബാബു ജോർജ്
KSU സ്ഥാപകദിനത്തിൽ പഴയകാല പ്രവർത്തനങ്ങളെ ഓർത്തെടുത്തു പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ശ്രീ ബാബു ജോർജ്

KSU സ്ഥാപകദിനത്തിൽ പഴയകാല പ്രവർത്തനങ്ങളെ ഓർത്തെടുത്തു പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ശ്രീ ബാബു ജോർജ് . വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഒരു പൊതുപ്രവർത്തകനാണ് ബാബുജോർജ് . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപത്തിൽ
" ഇന്ന് മെയ് 30 KSU വിന്റെ സ്ഥാപക ദിനം. "ഒരണ സമരത്തിൽ ജ്വലിച്ചു അരശതകവും പിന്നിട്ട് 64 ൽ എത്തി നിൽക്കുന്ന വിദ്യാത്ഥി രാഷ്ട്രീയ പ്രസ്ഥാനം. ആദർശവും സത്യസന്ധതയും മുഖമുദ്രയാക്കിയ KSU പ്രസ്ഥാനത്തിന്റെ ചിറകിനടിയിൽ 1971 മുതൽ 1989 വരെ സ്കൂൾ ഡെപ്യൂട്ടി ലീഡറിൽ നിന്ന് KSU ന് ഒരു സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമുള്ളപ്പോൾ ആ സ്ഥാനം വരെ വഹിച്ചുകൊണ്ടുള്ള എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നീണ്ട 18വർഷങ്ങൾ ഇവിടെ ഇന്നീ ദിനത്തിൽ സ്മരിക്കപ്പെടുകയാണ്. 1971ൽ കലഞ്ഞൂർ MNUP സ്കൂളിൽ 7-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ സ്കൂൾ ഡെപ്യൂട്ടി ലീഡറായിട്ടാണ് ഞാൻ എന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. പിന്നീട് 1974ൽ KSU യൂണിറ്റ് പ്രസിഡന്റ് ആയി. 1974 മുതൽ 1976 വരെ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. 1976-79 കാലഘട്ടത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, KSU താലൂക് യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1978ൽ അവിഭക്ത കൊല്ലം KSU ജില്ലാ ജനറൽ സെക്രട്ടറിയായി. 1979ൽ KSU കൊല്ലം ജില്ലാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും 1985-87 കാലഘട്ടത്തിൽ സിൻഡിക്കേറ്റ് അംഗവുമായി . പിന്നീട് KSU സംസ്ഥാന വൈസ് പ്രസിഡന്റ്, 1986ൽ KSU വിന്റെ ഏക സംസ്ഥാന ജനറൽ സെക്രട്ടറി.
നീണ്ട 18വർഷക്കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയ കാലയളവിൽ ഒരുപാട് രാഷ്ട്രീയ ഗുരുക്കമാരെയും സഹപ്രവർത്തകരെയും വ്യക്തി ബന്ധങ്ങളും സമ്മാനിച്ച പ്രസ്ഥാനം. വയലാർ, ആന്റണി, ഉമ്മൻചാണ്ടി എന്നീ മഹാരഥന്മാർ ആരംഭിച്ച പ്രസ്ഥാനം ഇന്ന് കെ എം അഭിജിത്തിലെത്തി നില്കുന്നു. കെ എസ് യു, കേവലം മൂന്നക്ഷരമല്ല. പോരാട്ടവഴികളിലെ ഉണർത്തുപാട്ടാണു. ഒരണ സമരം,വിമോചന സമരം, ഫീസേകീകരണ സമരം, മുരളി സമരം, 1967ലേ ബസ് കൺസെഷനും, ഉച്ചക്കഞ്ഞി വിതരണത്തിലെ അപാകതയ്ക്കും എതിരെ നടത്തിയ സമരം, വിദ്യാഭ്യാസ വിപ്ലവം,പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭ്യമാക്കിയ സമരം, പവർ കട്ടിനെതിരെയുള്ള സമരം, പാഠപുസ്തക സമരം അങ്ങനെ വിദ്യാർത്ഥികളൊപ്പം എന്നും KSU മാത്രം.
മേയ് 30 കെ.എസ്.യു സ്ഥാപക ദിനത്തിൽ
ഫ്രാൻസിസ് കരിപ്പായി, സജിത്ത് ലാൽ, സുധാകർ അക്കിത്തായി, ശാന്താറം ഷേണായി
തേവര മുരളി, അറക്കൽ ഷിജു ഇവരുടെ
മായാത്ത മങ്ങാത്ത ഓർമ്മകൾക്ക് മുൻപിൽ
പ്രണാമം....
#KSU
"ചോര തുടിക്കും ചെറു കയ്യുകളെ, പേറുക വന്നീ ദീപശിഖ"