ഉമ്മന്‍ചാണ്ടി സ്‌തുതിയുമായി ചെറിയാൻ ഫിലിപ്പ്: കോൺഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന

ഉമ്മന്‍ചാണ്ടി സ്‌തുതിയുമായി ചെറിയാൻ ഫിലിപ്പ്: കോൺഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന

ഉമ്മന്‍ചാണ്ടി സ്‌തുതിയുമായി ചെറിയാൻ ഫിലിപ്പ്: കോൺഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന
കൊച്ചി: ഉമ്മന്ചാണ്ടി തന്റെ രക്ഷകര്ത്താവാണെന്നു പ്രഖ്യാപിച്ച്‌ ചെറിയാന് ഫിലിപ്പ്‌. ചെറിയാനു നിയമസഭാ സീറ്റ്‌ നല്കാത്തത്‌ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നു ഉമ്മന് ചാണ്ടിയും. കേരള സൗഹൃദവേദി ഏര്പ്പെടുത്തിയ അവുക്കാദര്കുട്ടി നഹ സ്‌മാരക പുരസ്‌കാരദാന ചടങ്ങിലാണു ചെറിയാന് പുതിയ നീക്കത്തിന്റെ സൂചന നല്കിയത്‌.
സി.പി.എം സഹയാത്രികനായ ചെറിയാന് ഫിലിപ്പ്‌ ഇടതു ബന്ധം മുറിച്ചു മാറ്റിയെന്ന സൂചന സാമൂഹിക മാധ്യമങ്ങളിലൂടെ അടുത്തിടെ നല്കിയിരുന്നു. ഖാദി ബോര്ഡ്‌ വൈസ്‌ ചെയര്മാനായി ചെറിയാന് ഫിലിപ്പിനെ നിയമിച്ചെങ്കിലും ആ പദവി അദ്ദേഹം സ്വീകരിച്ചില്ല.
തനിക്കെതിരേ മല്സരിച്ചതിന്റെ പേരില് ചെറിയാനോട്‌ വിദേ്വഷമല്ല, മറിച്ച്‌ അദ്ദേഹത്തെപ്പോലെ ഒരാള്ക്ക്‌ മികച്ച ഒരു സീറ്റ്‌ നല്കാന് കഴിയാത്ത തെറ്റ്‌ തന്റെ ഭാഗത്ത്‌ ഉണ്ടായെന്ന തോന്നലാണ്‌ ഉണ്ടാക്കിയതെന്നും ഉമ്മന്ചാണ്ടി പറഞ്ഞു.
വിദ്യാര്ഥി ജീവിതംമുതല് തന്റെ രക്ഷകര്ത്താവ്‌ ഉമ്മന്ചാണ്ടിയാണെന്നായിരുന്നു ചെറിയാന്റെ മറുപടി. 2001ല് ആ രക്ഷകര്ത്താവിനെതിരേയാണു മല്സരിച്ചത്‌. 20 വര്ഷത്തോളം അദ്ദേഹത്തിനെതിരേ ആക്രമണം നടത്തിയിട്ടും ഒരു പ്രതികരണവും അദ്ദേഹം നടത്തിയില്ല. മക്കള് എന്ത്‌ തെറ്റ്‌ ചെയ്‌താലും ക്ഷമിക്കുന്ന മനസാണ്‌ ഉമ്മന്ചാണ്ടിക്ക്‌.
"കേരളം കാല്നൂറ്റാണ്ടിലൂടെ" എന്ന പുസ്‌തകത്തില് ഊര്ജ പ്രസരണിയാണെന്നാണ്‌ ഉമ്മന്ചാണ്ടിയെ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആ എളിമയുള്ളതിനാലാണു തെറ്റുകാരനായ തന്നെ സ്‌നേഹിക്കുന്നത്‌. എടുത്തുചാട്ടക്കാരന്റെ എല്ല്‌ ഒടിയുമെന്ന വിധിയാണ്‌ തനിക്ക്‌ വന്നുചേര്ന്നതെന്നും ചെറിയാന് പറഞ്ഞു. പുരസ്‌കാരം ഉമ്മന്ചാണ്ടിയില്നിന്ന്‌ ചെറിയാന് ഫിലിപ്പ്‌ ഏറ്റുവാങ്ങി.