സഭയില്‍ മാസ്‌ക് ധരിക്കാതെ ഷംസീർ ; ശാസിച്ച് സ്പീക്കർ #ANShamseer #MBRajesh
സഭയില്‍ മാസ്‌ക് ധരിക്കാതെ ഷംസീർ ; ശാസിച്ച് സ്പീക്കർ #ANShamseer #MBRajesh

തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് ധരിക്കാത്തതില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്ന് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കര്‍ ഷംസീറിനെ ശാസിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.