ജില്ലയിൽ 8272 പോളിങ് ഉദ്യോഗസ്ഥർ
ജില്ലയിൽ 8272 പോളിങ് ഉദ്യോഗസ്ഥർ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ബൂത്തുകളിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസർവ് ഉൾപ്പടെ 8272 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇതിൽ 2068 പ്രിസൈഡിങ് ഓഫീസർമാരും 2068 ഫസ്റ്റ് പോളിങ് ഓഫീസർമാരും ഉൾപ്പെടുന്നു. കൂടാതെ സെക്കൻഡ് പോളിങ് ഓഫീസർമാരും തേഡ് പോളിങ് ഓഫിസർമാരും റിസർവ് ഉൾപ്പെടെ 4136 ഉദ്യോഗസ്ഥരെയും പോളിങ് നടപടികൾക്കായി നിയോഗിച്ചിട്ടുണ്ട്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിൽ നിയമിക്കുന്ന പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനം 17മുതൽ 20വരെ നടത്തും. രാവിലെ 9.30മുതൽ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ടുവരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും.
മണ്ഡല അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിലായാണ് പരിശീലനം. ആറന്മുള മണ്ഡലത്തിലെ പരിശീലനം 17മുതൽ 20 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും.
തിരുവല്ല നിയോജകമണ്ഡലത്തിലെ പരിശീലനം 17മുതൽ 19വരെ തിരുവല്ല ഡയറ്റ് ഹാളിൽ നടക്കും. റാന്നി മണ്ഡലത്തിലെ പരിശീലനം 17മുതൽ 18വരെ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. കോന്നി മണ്ഡലത്തിലെ പരിശീലനം 17മുതൽ 18വരെ മരങ്ങാട് എസ്.എൻ.പബ്ലിക് സ്കൂളിൽ നടക്കും. അടൂർ മണ്ഡലത്തിലെ പരിശീലനം മാർച്ച് 17മുതൽ 19വരെ അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടക്കും.