കളം ഉണർന്നു: പ്രചാരണം സജീവമാക്കി മുന്നണി സ്ഥാനാർത്ഥികൾ

കളം ഉണർന്നു: പ്രചാരണം സജീവമാക്കി മുന്നണി സ്ഥാനാർത്ഥികൾ

കളം ഉണർന്നു: പ്രചാരണം സജീവമാക്കി മുന്നണി സ്ഥാനാർത്ഥികൾ
റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ റിങ്കു ചെറിയാനും, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രമോദ് നാരായണനും പ്രചാരണത്തിനിടെ കണ്ടു മുട്ടിയപ്പോൾ


റാന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി കൂടി കളത്തിലിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണനും, എൻ.ഡി.എ സ്ഥാനാർത്ഥി കെ.പദ്മകുമാറും മുൻപ് തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ഇന്നലെ മുതൽ റിങ്കു പ്രചാരണം സജീവമാക്കി . 
മുൻ എം.എൽ .എ എം.സി ചെറിയന്റെയും ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ചെറിയന്റെയും മകനാണ് റിങ്കു ചെറിയാൻ 
എൽ.ഡി.എഫിൽ കേരള കോൺഗ്രസിന് നൽകിയ സീറ്റിൽ പ്രമോദ് നാരായണനാണ് സ്ഥാനാർത്ഥി.

റിങ്കുവിന്റെയും പ്രമോദിന്റേയും കന്നിയങ്കമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പദ്മകുമാർ മത്സരിച്ചിരുന്നു.കൈപ്പത്തിയും രണ്ടിലയും ഹെൽെമറ്റുമാണ്  യഥാക്രമം യു.ഡി.എഫ് , എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ.
കാൽ നൂറ്റാണ്ടു രാജു ഏബ്രഹാമിലൂടെ സി.പി.എം സ്വന്തമാക്കിയിരിക്കുന്ന മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് റിങ്കുവിന്റെ ദൗത്യം.എൽ. ഡി.എഫിന്റെ സീറ്റ് നിലനിർത്താനാണ് പ്രമോദ് നാരായണന്റെ ശ്രെമം. ശബരിമല വിഷയമടക്കം വോട്ടാക്കി വിജയം ഉറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് പദ്മകുമാർ. വിജയത്തിൽ കുറഞ്ഞ ആരും ചിന്ദിക്കുന്നില്ല. പ്രചാരണത്തിൽ ഇതിന്റെ പ്രതിഫലം പ്രകടമാകും.