തൃശൂർ കോർപറേഷന് സഹായവുമായി ഇസാഫ് ബാങ്ക്
തൃശൂർ: തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്തു . ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്ക്കുകൾ, ഗ്ലൗസുകൾ, ഓക്സിമീറ്ററുകൾ എന്നിവയും കോർപറേഷന്റെ കമ്യൂണിറ്റി കിച്ചണിലേക്ക് അരി, പലചരക്ക് സാധനങ്ങളും ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ കെ പോൾ തോമസ് മേയർ എം കെ വർഗീസിനു കൈമാറി.
സെഡാർ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, കൗൺസിലർ സി പി പോളി, കോർപ്റേപഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി