റാന്നി കെയർ റിങ്കു ചെറിയാൻ ജനങ്ങൾക്കൊപ്പം

കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാന്റെ നേതൃത്വത്തിലുള്ള റാന്നി കെയറിന്റെ നേതൃത്വത്തിൽ

റാന്നി കെയർ റിങ്കു ചെറിയാൻ ജനങ്ങൾക്കൊപ്പം

റാന്നി കെയർ

കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാന്റെ നേതൃത്വത്തിലുള്ള റാന്നി കെയറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും പലചരക്ക്-പച്ചക്കറി കിറ്റ്, ഭക്ഷണപ്പൊതി, മരുന്ന് എന്നിവ വിതരണം ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം, കോവിഡ് ബാധിതരുടെ വളർത്തുമൃഗങ്ങൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നത് എന്നിവ അടക്കം നിരവധി സേവനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു. മഴക്കാലപൂർവ രോഗങ്ങൾ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റിങ്കു ചെറിയാൻ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 5, 17 വാർഡുകളിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ പലവ്യഞ്ജനം, പച്ചക്കറി കിറ്റുകൾ വാർഡുകളിലെ ഭവനങ്ങളിൽ വിതരണം ചെയ്തു. റിങ്കു ചെറിയാൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രമോദ് മന്ദമരുതി, കെ.ഇ.മാത്യു, റൂബി കോശി, ബിജി വർഗീസ്, പി.എം.തോമസ്, ചിന്നമ്മ തോമസ്, എബ്രഹാം കെ.ചാക്കോ, അനിൽകുമാർ, തോമസ് കുട്ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.