മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-ാം പുനരൈക്യ വാർഷികം 2021 സെപ്റ്റംബർ 20-ന്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-ാം പുനരൈക്യ വാർഷികം 2021 സെപ്റ്റംബർ 20-ന്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-ാം പുനരൈക്യ വാർഷികം 2021 സെപ്റ്റംബർ 20-ന്

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് വാർഷികാഘോഷങ്ങൾ തിരുവനന്തപുരം മേജർ അതിരൂപതയിലെ മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദേവാലയത്തിൽ നടക്കും.

പുനരൈക്യദിനമായ 20-ന് രാവിലെ 7.30-ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മണ്ണന്തല ഇടവകയിൽ പുനരൈക്യ കുർബാന അർപ്പിക്കും. 21-ന് വൈകീട്ട് 5.30-ന്‌ നടക്കുന്ന പുനരൈക്യ വാർഷികസമ്മേളനം മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാെപ്പാലീത്ത ജോസഫ് മാർ ബർണബാസ് ഉദ്‌ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആർച്ച്‌ ബിഷപ്പ് സൂസപാക്യം മുഖ്യസന്ദേശം നൽകും. സി.എസ്.ഐ. സഭാ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, ഡോ. ശശി തരൂർ എം.പി. തുടങ്ങിയവർ പങ്കെടുക്കും.

മണ്ണന്തല ദേവാലയംമൂറോൻ അഭിഷേക കൂദാശ

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിൽ മണ്ണന്തലയിൽ എം.സി. റോഡിന്റെ വശത്ത്‌ പുതുതായി പണികഴിപ്പിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 19, 20 തീയതികളിൽ നടക്കും. മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികനായിരിക്കും. 19-ന് വൈകീട്ട് 3.30-ന് കാതോലിക്കാബാവാ ദൈവാലയ മൂറോൻ കൂദാശ നിർവഹിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവർ സംബന്ധിക്കും.

ദേവാലയത്തോടനുബന്ധിച്ചു നിർമിച്ചിരിക്കുന്ന കുരിശ്ശടി, കൽക്കുരിശ്ശ്, കൊടിമരം, റോസറി ഗാർഡൻ, ഗ്രോട്ടോ, ഗത്‌സമൻ ആരാധനാ ചാപ്പൽ, കുരിശുമല, കുരിശിന്റെ വഴി, വൈദികമന്ദിരം, പാരിഷ്ഹാൾ എന്നിവയുടെ കൂദാശാകർമം ബുധനാഴ്ച വൈകീട്ട് 4.30-ന് നടക്കും.