പി സി ജോർജ് റാന്നിയിലേക്ക് കളം മാറ്റി ചവിട്ടുന്നോ?
പി സി ജോർജ് റാന്നിയിലേക്ക് കളം മാറ്റി ചവിട്ടുന്നോ?

കോട്ടയം : യൂ ഡി എഫിൽ എത്തി പാലാ സീറ്റിൽ മത്സരിക്കാൻ കോപ്പ് കൂട്ടിയ പി സി ജോർജിന് ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയി പോയി കാപ്പൻ ചെയ്തത്.കഴിഞ്ഞ പാലാ ബൈ ഇലക്ഷനിൽ എൻ ഡി എ പക്ഷത്ത് ആയിരുന്നു. ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് മുന്നിൽ നിന്ന ആളാണ് പി സി ജോർജ് മാത്രമല്ല സ്വന്തം തട്ടകമായ പൂഞ്ഞാറിൽ പഴയ സ്വാധീനമില്ല എന്ന തിരിച്ചറിവും പി സിയെ മണ്ഡലം മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
മലയോര മേഖലയിലെ റാന്നി നിയോജക മണ്ഡലം പി സി നോട്ടമിടുന്നത് പഞ്ചായത്ത് ഇലെക്ഷനിൽ പി സിയുടെ പാർട്ടി സ്ഥാനാർത്ഥികൾക്ക് വളരെ നല്ല മത്സരങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു എന്നത് പാർട്ടിയിൽ ആത്‌മവിശ്വാസം വർധിപ്പിക്കുന്നു ഇടത്തിന്റേയും വലത്തിന്റെയും ചേരി തിരിഞ്ഞുള്ള പോര് ഗുണം ചെയ്യുമെന്ന് പി സി കണക്കാക്കുന്നു.റാന്നി സീറ്റ് കേരള കോൺഗ്രസിന് നൽകുകയാണെങ്കിൽ പി സിക്ക് കൂടുതൽ അനുകൂലമാകും എന്ന് കരുതുന്നു റാന്നിക്കാർ ഒരു രാഷ്ട്രീയ മാറ്റത്തെ ആഗ്രഹിക്കുന്നു എന്ന സൂചനയും പി സിയുടെയും അനുയായികളുടെയും ആത്‌മവിശ്വാസം വളർത്തുന്നു എന്നാൽ പി സി പൂഞ്ഞാർ വിട്ടു മത്സരിക്കില്ല എന്നും അടുത്ത അനുയായികൾ പറയുന്നു. പി സിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ എന്തെന്ന് കാത്തിരുന്നു കാണേണ്ടതാണ്.