ആചാരലംഘകർക്കൊപ്പം സിപിഎം ; ബിന്ദു അമ്മിണിയ്ക്ക് സീറ്റ് നല്‍കാന്‍ ആലോചന ; വിശ്വാസികളെ വെല്ലുവിളിച്ച് പാർട്ടി
ആചാരലംഘകർക്കൊപ്പം സിപിഎം ; ബിന്ദു അമ്മിണിയ്ക്ക് സീറ്റ് നല്‍കാന്‍ ആലോചന ; വിശ്വാസികളെ വെല്ലുവിളിച്ച് പാർട്ടി

തിരുവനന്തപുരം : ശബരിമലയില്‍ ആചാരലംഘനം നടത്തിയ ഇടതുസഹയാത്രിക ബിന്ദു അമ്മിണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാവുന്നു. ബിന്ദുവിനെ കൊയിലാണ്ടിയിലോ സംവരണ മണ്ഡലമായ ബാലുശ്ശേരിയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.
കൊയിലാണ്ടി സ്വദേശിനിയായ ബിന്ദുവിനെ കൊയിലാണ്ടി മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. കൊയിലാണ്ടിയിലെ സിറ്റിങ് എംഎല്‍എ കെ ദാസന്‍ മാറിനില്‍ക്കുന്നില്ലെങ്കില്‍ അവരെ തൊട്ടടുത്ത ബാലുശ്ശേരി സംവരണ മണ്ഡലത്തില്‍ പരിഗണിക്കണമെന്നും ഒരു വിഭാഗം പാര്‍ട്ടിയ്ക്കുള്ളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാലുശ്ശേരിയില്‍ പുരുഷന്‍ കടലുണ്ടിക്ക് ഇനിയൊരവസരം നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
അതേസമയം യുവതീപ്രവേശവുമായി ബന്ധപ്പെട്ട പഴയ നിലപാടില്‍ നിന്ന് സിപിഎം പുറകോട്ടുപോയി എന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകരില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് വലതുപക്ഷ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് കാണിക്കാനുള്ള പാർട്ടി ശ്രമം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ നടക്കാനുള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പാര്‍ട്ടി അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കാണിക്കാനുള്ള ശ്രമംകൂടിയാണിത്.