കേരള പ്രദേശ് ഗാന്ധിദർശൻ വേദി റാന്നി നിയോജക മണ്ഡലം സമ്മേളനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു
കേരള പ്രദേശ് ഗാന്ധിദർശൻ വേദി റാന്നി നിയോജക മണ്ഡലം സമ്മേളനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു

റാന്നി : കേരള പ്രദേശ് ഗാന്ധിദർശൻ വേദി റാന്നി നിയോജക മണ്ഡലം സമ്മേളനം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രസക്തിയാണ് ഉള്ളതെന്നും ഗാന്ധി ദർശനങ്ങൾ ഉൾക്കൊണ്ട് വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഗാന്ധി ദർശൻ വേദി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ ബിനോ അത്യാലിൽ അധ്യക്ഷത വഹിച്ചു.പ്രകൃതി ചൂഷണവും പാരിസ്ഥിതിക ആഘാതവും, വന്യജീവികളിൽ നിന്നുള്ള ആക്രമണവും അതിജീവനവും എന്നീ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.പുതിയ വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.
രാജു മരുതിക്കൽ, ബിനു ചക്കാലയിൽ, രജനി പ്രദീപ്, ശ്രീകുമാർ പിള്ള, ഏബൽ മാത്യു,അബ്ദുൽ കലാം ആസാദ്,ഷൈനി ജോർജ്, ബാബു മാമ്പറ്റ, ആഷ്‌ലി ഡാനിയേൽ, ജി. ഉണ്ണികൃഷ്ണൻ,ജോബി പറങ്കാമൂട്ടിൽ, വിഷ്ണു പുതുശ്ശേരി, രാജേഷ് മോഹൻ, ഓമന സത്യൻ എന്നിവർ പ്രസംഗിച്ചു.