തയ്യൽ തൊഴിലാളികൾ ധർണ നടത്തി

തയ്യൽ തൊഴിലാളികൾ ധർണ നടത്തി

തയ്യൽ തൊഴിലാളികൾ ധർണ നടത്തി
തയ്യൽ തൊഴിലാളികൾ ധർണ നടത്തി

പത്തനംതിട്ട : ഓൾ കേരള ടെയിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ ജി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

അംശാദായ വർധന വർധനവിനനുസരിച്ചു സർക്കാർ വിഹിതം വർധിപ്പിക്കുക, പ്രസവാനുകൂല്യം കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

പ്രസിഡന്റ് ആർ.രാജസേനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജി.രാജൻ, എം.പി.മോഹനൻ, എം.എസ്.ഗോപാലകൃഷ്ണൻ നായർ, പി.പി.അലക്സാണ്ടർ, ഒ.കൃഷ്ണവേണി, ബി.രാജമ്മ, എസ്.ബിന്ദു, എം.രാജൻ എന്നിവർ സംസാരിച്ചു.