രാജ്യത്ത് ഇന്ന് 11,067 പേര്‍ക്ക് കോവിഡ്, 94 പേര്‍ മരിച്ചു
രാജ്യത്ത് ഇന്ന് 11,067 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 94 പേര്‍ മരിച്ചു. 13,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
1,08,58,371 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,05,61,608 പേര്‍ രോഗമുക്തി നേടി. 1,55,252 പേര്‍ രോഗബാധിതരായി മരിച്ചിട്ടുണ്ട്. നിലവില്‍ 1,41,511 പേരാണ് ചികിത്സയിലുളളത്.
രാജ്യത്ത് ഇതുവരെ 66,11,561 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.