രോഗികളെ തല്ലണമെന്നല്ല ഞാൻ പറഞ്ഞത്': ഫിറോസ് കുന്നംപറമ്പിൽ
രോഗികളെ തല്ലണമെന്നല്ല ഞാൻ പറഞ്ഞത്': ഫിറോസ് കുന്നംപറമ്പിൽ

പാലക്കാട്: ഫേസ്ബുക് ലൈവിനിടെ നടത്തിയ പരാമർശം വിവാദംആയതോടെ വിശദീകരണവുമായി ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണമെന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധിരിപ്പിച്ച് തനിക്കെതിരാക്കുന്നവരെ തല്ലണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫിറോസ് വിശദീകരണവുമായെത്തിയ വിഡിയോയിൽ പറയുന്നു.
വയനാട്ടില്‍ നിന്നുള്ള ഒരു കുഞ്ഞിന്‍റെ രോഗത്തിനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടിയായുള്ള ഫിറോസിന്‍റെ വിഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാക്കുകളാണ് ഇതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു.
വിവാദമുയർന്നതോടെ സൃഹൃത്തുക്കളേയും കൂട്ടി കുഞ്ഞിന്‍റെ നാട്ടിലെത്തി ഫിറോസ് വീണ്ടും ലൈവിൽ വരികയായിരുന്നു. കുഞ്ഞിന്‍റെ ചികിത്സക്കായി 17 ലക്ഷമല്ല, 21 ലക്ഷം രൂപ അക്കൗണ്ടിൽ വന്നെന്ന് ബാങ്ക് രേഖ കാണിച്ച് ഫിറോസ് പറയുന്നു. ആദ്യം പറഞ്ഞപ്പോൾ മറവിയിൽ തുക മാറിയെന്നാണ് ഫിറോസിന്‍റെ വാദം. ഇതിൽ 12 ലക്ഷത്തിലധികം രൂപ കുട്ടിയുടെ പിതാവ് പിൻവലിച്ചിട്ടുണ്ട്. ബാക്കി തുക മറ്റുരോഗികൾക്ക് വീതിച്ച് നൽകിയെന്നും ഒരുരൂപ പോലും താൻ എടുത്തിട്ടില്ലെന്നും ഫിറോസ് വിശദീകരണത്തിൽ പറയുന്നു.അവിടെ കുടിയി ഞങ്ങളുടെ മുമ്പിൽ കൃത്യമായി തെളിവുകൾ നിരത്തി ഫിറോസ് സംസാരിച്ചതും ലൈവ് ചെയ്യ്തതും , എല്ലവർക്കും ഫിറോസ് പറഞ്ഞത് തെളിവിന്റെ അടിസ്ഥാനത്തിൽ ബോദ്യപെടുന്നു എന്നും വിഡിയോയിൽ നിന്നും മനസിലാകാം