വിമത സ്ഥാനാർത്ഥികളായവരെ തിരിച്ചെടുക്കാൻ നീക്കം
വിമത സ്ഥാനാർത്ഥികളായവരെ തിരിച്ചെടുക്കാൻ നീക്കം

പത്തനംതിട്ട : കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് എതിരെ ചില പ്രദേശങ്ങളിൽ മത്സരിച്ച വിമത സ്ഥാനാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡി.സി.സി പ്രസിഡന്റിന്റെ മേൽ സമ്മർദ്ദം. ഇവരെ പാർട്ടിയിൽ നിന്നും 6-വർഷത്തേക്ക് പുറത്താക്കിയതുമാണ് , എന്നാൽ ഒരു കെ.പി.സി.സി നിർവാഹസമതിഅംഗം ജനങ്ങളുടെ അഭിപ്രായത്തിന് യാതൊരു വിലയും കൊടുക്കാതെ ഈ ഉദ്യമത്തിന് മുതിരുന്നു എന്നാണ് ആക്ഷേപം , ഇലെക്ഷൻ സമയത്തുതന്നെ ഇദ്ദേഹത്തിനെതിരെ വൻ ജനരോക്ഷം നിലനിന്നിരുന്നു , ചില ഇടങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കു എതിരെ റിബൽ സ്ഥാനാർത്ഥിയെ നിർത്തിയതും , തോൽപ്പിക്കാൻ ശ്രമിച്ചതും ഈ വ്യക്തി തന്നെയാണ് എന്നാണ് സംസാരം. റിബൽ സ്ഥാനാർത്ഥികളെ തിരിച്ചെടുക്കാൻ ഈ അംഗം സമ്മർദ്ദം ചെലുത്തിയതിനാൽ പ്രവർത്തകരുടെയും, മത്സരിച്ചവരുടെയും പരാതി ശെരിയായിയെന്നു വെക്തമായി എന്ന് പ്രവർത്തകർ ചൂണ്ടികാണിക്കുന്നു . ഇതിനെതിരെ നിരവധി പരാതികൾ കെ.പി.സി.സി , ഡി.സി.സി തലങ്ങളിൽ നല്കിയിട്ടുണ്ടങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് യാതൊരു തീരുമാനവും എടുക്കാൻ വൈകുന്നത് എന്നാണ് റിപ്പോർട്ട്. ഈ കാര്യങ്ങളെല്ലാം ഡി.സി.സി പ്രസിഡന്റിന്റെ ഒത്താശയോടെ എന്നും പരാതി .
ഇലെക്ഷൻ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സംഘർഷങ്ങൾ ഉണ്ടാകുന്നത് മന:പ്പൂർവമാണെന്നാണ് ആക്ഷേപം . 480- ഓളം കുടുംബങ്ങളുള്ള എൻ.എസ്.എസ് കരയോഗം പ്രസിഡന്റിനെ ഒരു മുന്നറിയിപ്പും ഇല്ലാതെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി തൽക്കാല ചുമതല മറ്റൊരാൾക്കു നൽകുന്നത് എന്ത് ധാർമികതയാണ് എന്നാണ് പ്രവർത്തകർ ചോദിക്കുന്നത് . എഴുമറ്റൂർ പഞ്ചായത്തിൽ ആകെ വിജയിച്ച 4- ൽ 3- ജനപ്രതിനിധികളെയും ഒഴിവാക്കി തികച്ചും ഏകാധിപതിയെ പോലെ ആണ് കെ.പി.സി.സി അംഗം പെരുമാറുന്നത് എന്ന് ജനപ്രതിനിധികൾ ഉമ്മൻ ചാണ്ടിക്ക് കൊടുത്ത പരാതിയിൽ പറയുന്നു . കേരളം മുഴുവൻ കോൺഗ്രസ് പാർട്ടി ഒറ്റകെട്ടായി നിലകൊള്ളുമ്പോഴും പത്തനംതിട്ടയിൽ മാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ചിലരുടെ ഗൂഢലക്ഷ്യമാണ് എന്നാണ് ജനങ്ങൾ വിലയിരുത്തുന്നു.