സുധാകരന്‍റെ വെളിപ്പെടുത്തലില്‍ തകർന്നുവീണത് പിണറായിയുടെ ഊതിവീര്‍പ്പിച്ച ഇമേജ് ; കാലത്തിന്‍റെ നിയോഗമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി #NKPremachandran #PinarayiVijayan
സുധാകരന്‍റെ വെളിപ്പെടുത്തലില്‍ തകർന്നുവീണത്

തിരുവനന്തപുരം : മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മില്‍ നടക്കുന്ന വാക്പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വിയോജിപ്പിന്റെ രാഷ്ട്രീയത്തെ ഏതു വിധേനെയും ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ മുഖമാണു മുഖ്യമന്ത്രിക്കെന്ന് കെപിസിസി അധ്യക്ഷന്‍ ഉറക്കെ വിളിച്ചുപറഞ്ഞ സംവാദം കാലത്തിന്‍റെ നിയോഗം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നതിനുളള ക്രിമിനല്‍ ആക്ഷനുകളില്‍ നേരിട്ടു പങ്കാളിയായ ഒരാള്‍ പാര്‍ട്ടിയെയും ഭരണത്തെയും കൈവെളളയിലൊതുക്കി സഹപ്രവര്‍ത്തകരായ കഴിവുളള മുഴുവന്‍ നേതാക്കളെയും അപ്രസക്തരാക്കി ഏകച്ഛത്രാധിപതിയായി അധികാരത്തില്‍ തുടരുന്നുവെന്ന അത്യന്തം ആപത്ക്കരമായ രാഷ്ട്രീയമാണ് കെ. സുധാകരന്‍റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിയുന്നത്.
സുസംഘടിതമായ പി.ആര്‍ മാനേജ്മെന്‍റിലൂടെ കരുതലിന്‍റെ കാവലാള്‍ എന്ന നിലയില്‍ പുതുതലമുറയുടെ മുന്നില്‍ അവതരിപ്പിച്ചിരുന്ന ഊതിവീര്‍പ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തില്‍ തകര്‍ന്നു വീണത്. വര്‍ഗ്ഗതാല്പര്യങ്ങളെ തമസ്ക്കരിച്ച് മൂലധന ശക്തികളുടെ തോളിൽ കയ്യിട്ടു നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ച പാര്‍ട്ടി എസ്റ്റാബ്ലിഷ്മെന്‍റുകളും ശത കോടികളുടെ സമ്പത്തും അതു നല്‍കുന്ന ആര്‍ഭാടജീവിതവും അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനാധിപത്യ പുരോഗമന മനസ്സുകള്‍ തിരിച്ചറിയും. ആ ദൗത്യത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ കെപിസിസി പ്രസിഡന്‍റിന്‍റെ ഇടപെടല്‍’- പ്രേമചന്ദ്രന്‍ കുറിച്ചു.