എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍
എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ ആണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

ശിവശങ്കറിന് എതിരെ തെളിവുകൾ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടില്ല എന്നാണ് ഇ ഡി യുടെ വാദം. ഈ സാഹചര്യത്തിൽ ജാമ്യം അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഇ ഡി കോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയ ബി വി ബൽറാം ദാസ് ഫയൽ ചെയ്ത ഹർജിയിൽ അഞ്ച് ചെറിയ പിഴവുകൾ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഹരിച്ചാൽ ഉടൻ ഹർജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും എന്ന് അഭിഭാഷക വൃത്തങ്ങൾ അറിയിച്ചു. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരായിരുന്നത് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആയിരുന്നു. അദ്ദേഹവും ആയി ഇ ഡി യുടെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തിയ ശേഷം ആണ് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ചത്. ഇ ഡി ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവോ ആകും സുപ്രീം കോടതിയിൽ ഹാജരാകുക.