വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം:
വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ള ബന്ധം അന്വേഷിക്കണം : രമേശ് ചെന്നിത്തല #RameshChennithala

തിരുവനന്തപുരം : വയനാട് വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത് കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
വനംകൊള്ളക്കാരുമായി മുഖ്യമന്ത്രിക്കും വനം, റവന്യു മന്ത്രിമാര്‍ക്കും ഉള്ള ബന്ധം അന്വേഷിക്കണം.
കേരളത്തിന്റെ വനസമ്പത്ത് കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ ജനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചത്.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്നത്. ഇതുസംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.