ഇടത്തിട്ട ഐക്കരേത്ത് മലയുടെ ചരുവിൽ പി. ശശിയെ DCC ആദരിച്ചു
ഇടത്തിട്ട ഐക്കരേത്ത് മലയുടെ ചരുവിൽ പി. ശശിയെ DCC ആദരിച്ചു
കൊടുമൺ : ഇടത്തിട്ട ഐക്കരേത്ത് അജയ ഭവനത്തിൽ അജയൻ്റെയും ശുഭയുടെയും മകനായ ആരുഷ് (2 വയസ്സ്) 6 തീയതി ശനിയാഴ്ച രാവിലെ കൽക്കെട്ടില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു .നാട്ടുകാരുടെ നിലവിളി കേട്ട് ഓടി വന്ന പി.ശശിയും ,സിന്ധുവും കൂടി ആഴമുള്ള കിണറ്റിലേക്കിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു .അതിനു ശേഷം ബോധരഹിതനായ കൈക്കുഞ്ഞുമായ പി .ശശിയും ,കുട്ടിയുടെ പിതാവ് അജയനും ,ഉഷയും കൂടി അടൂർ ഗവൺമെൻ്റ് ആശുപത്രിയിൽ കൊണ്ടു പോകുകയും അവിടെ നിന്ന് തിരുവനന്തപുരം എസ് .എറ്റി ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദ്ദേശം ലഭിക്കുകയും ചെയ്തു .എസ് .എറ്റിയിലെ പരിചരണത്തിൻ്റെ ഭാഗമായി കുഞ്ഞിൻ്റെ ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു .ഇക്കാര്യം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ .കെ .പി ബിജുലാലും ,കൊടുമൺ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡൻ്റ് നിഥിൻ അങ്ങാടിക്കലും പത്തനംതിട്ട DCC പ്രസിഡൻ്റ് ബാബു ജോർജിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു .പിഞ്ചു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച ശശിയെ DCC പ്രസിഡൻ്റ് ബാബു ജോർജ് ആദരിച്ചു .നിഥിൻ അങ്ങാടിക്കൽ ,അഡ്വ .എ . സുരേഷ് കുമാർ ,അഡ്വ .കെ .പി .ബിജുലാൽ ,റെനീസ് മുഹമ്മദ് ,ബിനു റ്റി ഡേവിഡ് തുടങ്ങിയവർ സന്നിഹിതരായി .