ആറന്മുളയില്‍ വീണയ്‌ക്കെതിരെ സ്‌റ്റെല്ല തോമസോ , ശിവദാസൻ നായരോ , എം.ടി. രമേശോ ?

ആറന്മുളയില്‍ വീണയ്‌ക്കെതിരെ സ്‌റ്റെല്ല തോമസോ , ശിവദാസൻ നായരോ , എം.ടി. രമേശോ ?

ആറന്മുളയില്‍ വീണയ്‌ക്കെതിരെ സ്‌റ്റെല്ല തോമസോ , ശിവദാസൻ നായരോ , എം.ടി. രമേശോ  ?
വീണ ജോര്‍ജ്, ശിവദാസന്‍ നായർ, സ്‌റ്റെല്ല തോമസ്,എം ടി രമേശ്

പത്തനംതിട്ട:   കന്നി മത്സരത്തില്‍ തന്നെ വിജയക്കൊടി പാറിച്ച് യുഡിഎഫിനെ ഞെട്ടിച്ച നേതാവാണ് വീണ ജോര്‍ജ്‌. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.എല്‍.എ.യുമായിരുന്ന കെ. ശിവദാസന്‍ നായരെ മലയര്‍ത്തിയടിച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ വീണ ജോര്‍ജ് തന്നെയാകും ഇടതിനായി കളത്തിലിറങ്ങുക.

മുന്‍ എം.എല്‍.എയായ ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മഹിളാ കോണ്‍ഗ്രസ് നേതാവ് സ്‌റ്റെല്ലാ തോമസ്, തുടങ്ങിയവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. യൗവ നേതാക്കൾ പരിഗണയിൽ വന്നു എങ്കിലും വിജയ സാധ്യത മുൻ നിർത്തി ആയിരിക്കും സ്ഥാനാർഥി നിർണയം നടത്തുക .  ബി.ജെ.പി. സ്ഥാനാര്‍ഥിയായി 2016-ല്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി. രമേശായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയായി ആറന്മുളയില്‍ മത്സരിച്ചത് ഇത്തവണയും എം.ടി. രമേശിന്റെ തന്നെ ആയിരിക്കും ബി ജെ പി കളത്തിൽ ഇറക്കുക എം ടി യിലൂടെ ബി ജെ പി യുടെ നില മെച്ചപ്പെടുത്താൻ കഴിയും ,