കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ശ്രീ. കെ വി തോമസിന്

കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ശ്രീ. കെ വി തോമസിന്

കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ശ്രീ. കെ വി തോമസിന്
kv-thomas

ദില്ലി: കെ വി തോമസ് കെപിസിസി വർക്കിം​ഗ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അം​ഗീകാരമായി. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അം​ഗീകരിക്കുകയായിരുന്നു.

തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്ഥാന കോൺഗ്രസ്സിലെ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും നിർണ്ണായക തെര‍ഞ്ഞെടുപ്പിന്  മുമ്പ് മുതിർന്ന് നേതാവിൻറെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എഐസിസിയും കെപിസിസിയും തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ തീരുമാനിച്ചതും വർക്കിം​ഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വഴി തെളിഞ്ഞതും.