അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം

അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം

അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം

അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം. പരീക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും അസ്വാഭാവികത. ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞ് അപേക്ഷ തള്ളി. അതേസമയം പരാതിയുമായി ഉദ്യോഗാർത്ഥി രംഗത്ത് എത്തിയപ്പോൾ പരീക്ഷ എഴുതാൻ പി.എസ്.സി ഹാൾ ടിക്കറ്റ് നൽകി.

രണ്ടര വർഷം മുൻപാണ് അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി പി.എസ്.സി ഒഎംആർ പരീക്ഷ നടത്തിയത്. ആഴ്ചകൾക്ക് മുൻപാണ്. ഈ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പി എസ് സി പുറത്ത് വിട്ടത്.

സാധാരണ പി എസ് സി ഒ എംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കട്ട് ഓഫ് മാർക്ക് നിജപ്പെടുത്തിയാണ്. എന്നാൽ ഇത്തവണ പി എസ് സി കട്ട് ഓഫ് മാർക്ക് ഇല്ലാതെ ഒ എം ആർ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഡിസ്ക്രിപ്റ്റീവ് പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്താനിരിക്കെ വ്യാപക ക്രമക്കേടുകൾ പുറത്ത് വരുന്നത്. ഒഎംആർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾ പത്രപ്രവർത്തന പരിചയം സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾ തന്നെ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ പി എസ് സി നേരിട്ട് വേരിഫിക്കേഷൻ നടത്തിയതുമില്ല.

ഉദ്യോഗാർഥിയെ നേരിട്ട് വിളിച്ച് യഥാർത്ഥ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന രീതിയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഒഎംആർ പരീക്ഷയിൽ മികച്ച രീതിയിൽ പരീക്ഷ എഴുതിയ നിരവധി ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ നിന്ന് പുറത്തുപോയ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ പി എസ് സി യുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് ഗസറ്റിൽ പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തതിനാലാണു ഷോർട്ട് ലിസ്റ്റിൽ ഇടം ലഭിക്കാഞ്ഞതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഗസറ്റിൽ പറഞ്ഞ യോഗ്യത ഉള്ളവരാണ് തങ്ങൾ എന്ന നിലപാടുമായി ഒരുപറ്റം ഉദ്യോഗാർത്ഥികൾ വീണ്ടും പി എസ് സി യെ സമീപിച്ചതോടെ രേഖാമൂലം പി എസ് സി ഈ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന അറിയിച്ചുള്ള കത്തും നല്കി. കത്തിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

എന്നാൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ പി എസ് സി യിൽ നിന്ന് ഉദ്യോഗാർഥികളെ ഫോണിൽ വിളിച്ച് പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് അയച്ചതായി പി.എസ്.സി അറിയിച്ചു. ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞവർക്ക് തന്നെയാണ് ഫോൺ വിളി എത്തിയതെന്നതാണ്
ഏറ്റവും ശ്രദ്ധേയം. പരീക്ഷാ രീതികളെ അപ്പാടെ മാറ്റിമറിച്ച് അസ്വാഭാവിക നടപടിക്രമങ്ങളുമായി പി എസ് സി മുന്നോട്ട് പോകുന്നത് ഇടത് അനുഭാവികളെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.