തിരുവല്ല ബൈപാസ് പൂർണ്ണമായി തുറന്നു

തിരുവല്ല ബൈപാസ് പൂർണ്ണമായി തുറന്നു - സംസ്ഥാന സർക്കാർ പുതിയ വികസന പാത തുറന്നു : മന്ത്രി ജി സുധാകരൻ

തിരുവല്ല ബൈപാസ് പൂർണ്ണമായി തുറന്നു
തിരുവല്ല ബൈപാസ് പൂർണ്ണമായി തുറന്നു


തിരുവല്ല: ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതു സർക്കാരിനും വികസനം നടപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. തിരുവല്ല ബൈപാസ് ഉദ്‌ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.അവസരം കിട്ടിയാൽ അത് വിനിയോഗിക്കണം.
തിരുവല്ല ബൈപാസ് പൂർത്തിയാക്കിയത് കെ സ് ടി പിയാണ്. 54  ശതമാനം സംസ്ഥാനത്തിന്റെ വിഹിതമാണ്. 46  ശതമാനം മാത്രമാണ് ലോകബാങ്കിന്റെ വിഹിതം. ഇതുരണ്ടും ചേർത്താണ് ബൈപാസ് യാഥാർഥ്യമാക്കിയത്. ബൈപ്പാസിന്റെ ഭാഗികമായ ഉദ്‌ഘാടനം കഴിഞ്ഞ വർഷം നടത്തിയിരുന്നു. മല്ലപ്പള്ളി റോഡുമുതൽ രാമൻചിറവരെയുള്ള ഭാഗത്തെ പണികൾ പൂർത്തീകരിച്ചതോടെ എം സി റോഡ് യാത്രക്കാർക്കു ഇനി തിരുവല്ല നഗരം ഒഴിവാക്കി യാത്ര ചെയ്യാം.