പാർട്ടി വിട്ട് 50-ഓളം പേർ കോൺഗ്രസിലേക്ക്
പാർട്ടി വിട്ട് 50-ഓളം പേർ കോൺഗ്രസിലേക്ക്

റാന്നി : വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുവയിൽ നടത്തിയ കോൺഗ്രസ് സമ്മേളനത്തിൽ സി പി എമ്മിൽ നിന്നും ബി ജെ പിയിൽ നിന്നുമുള്ള 50-ഓളം പേർക്ക് മെമ്പർഷിപ്പ് കൊടുത്തുകൊണ്ട് ഡി സി സി പ്രസിഡന്റ് ശ്രീ. ബാബു ജോർജ് യോഗത്തിന് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.പെരുവ മണ്ഡലം പ്രസിഡന്റ് , ആന്റോ ആന്റണി, കെ പി സി സി സെക്രട്ടറി ശ്രീ.റിങ്കു ചെറിയാൻ,റാന്നി ജില്ലാ പഞ്ചായത്തംഗം ശ്രീമതി ജെസ്സി അലക്സ്, എന്നിവർ സന്നിഹിതരായിരുന്നു.