ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു
ശ്രീ. രമേശ് ചെന്നിത്തല, ശ്രീ. റിങ്കു ചെറിയാൻ, ശ്രീ. ശിവദാസൻ നായർ

റാന്നി :  2018-ഇലെ മഹാ പ്രളയത്തിന് ഉത്തരവാദികളായവരെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടു റാന്നി യൂണിറ്റിന് വേണ്ടി കെ പി സി സി സെക്രട്ടറി ശ്രീ റിങ്കു ചെറിയാൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര റാന്നിയിലെത്തിയപ്പോൾ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ശ്രീ. രമേശ് ചെന്നിത്തലക്ക് കൈമാറി. 3 വർഷം കഴിഞ്ഞിട്ടും വ്യാപാരികൾക്കോ വീട്ടുപകരണങ്ങൾ നഷ്ടപെട്ടവർക്കോ ഒരു സഹായവും സർക്കാർ നൽകിയില്ല.കോടികളുടെ നാശം നേരിട്ടിട്ടും ഒരു രൂപ സഹായവും ലഭിച്ചില്ലെന്ന് വ്യാപാരികളും പരാതിപ്പെട്ടു. സമരം നടത്തുകയും സർക്കാരിന് പലതവണ നിവേദനങ്ങൾ നൽകുകയും ചെയ്തു എന്നിട്ടും യാതൊരു പരിഗണനയും വ്യാപാരികൾക്കും ജനങ്ങൾക്കും ലഭിച്ചിട്ടില്ല.റാന്നിയിലെ വ്യാപാരികൾ സമരം നടത്തിയപ്പോൾ വ്യവസായ വകുപ്പിനെ കൊണ്ട് കണക്കെടുപ്പിച്ച റാന്നി എം ൽ എ വ്യാപാരികളെ കബളിപ്പിച്ചു. വ്യാപാരികൾക്ക് 10  ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും എന്ന് പറഞ്ഞു പറ്റിക്കുകയും ചെയ്തു. എന്നീ കാര്യങ്ങൾ ചൂണ്ടി കാട്ടിയാണ് 
ശ്രീ.റിങ്കു ചെറിയാൻ നിവേദനം നൽകിയിരിക്കുന്നത്. അതോടൊപ്പം നഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുവാൻ പ്രളയ സഹായ അതോറിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.