തിരുവല്ല റെയിൽവേ സ്റ്റേഷനിലെ 2 എസ്കലേറ്ററുകൾ ഉദ്‌ഘാടനം നിർവഹിച്ചു.
തിരുവല്ല റെയിൽവേ സ്റ്റേഷനിലെ 2 എസ്കലേറ്ററുകൾ ഉദ്‌ഘാടനം നിർവഹിച്ചു.
തിരുവല്ല : തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനോട് അനുബന്ധിച്ചു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് കയറുവാനുള്ള 2 എസ്കലേറ്ററുകൾ മുൻ രാജ്യ സഭ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ വീഡിയോ കോൺഫറൻസിലൂടെയും, പാർലമെന്റ് അംഗം ആന്റോ ആന്റണി നാട മുറിച്ചു ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. ഇത് യാഥാർഥ്യമാകുന്നതിനായി പ്രൊഫ.പി ജെ കുര്യന്റെ ഫണ്ടിൽ നിന്നും 1 കോടി രൂപയും ആന്റോ ആന്റണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപയും എന്നാൽ എസ്റ്റിമേറ്റ് തുകയായ 2.72 കോടി രൂപയ്ക്കു അത് തികയാഞ്ഞതിനാൽ അന്നത്തെ റെയിൽവേ മന്ത്രി ശ്രീ.പീയുഷ് കോയൽ ബാക്കി വേണ്ട 72 ലക്ഷം രൂപ അനുവദിക്കുകയും എസ്കലേറ്റർ പണി ആരംഭിക്കുകയും ചെയ്തു. പ്രളയവും കോവിഡും കാരണം പണികൾക്ക് തടസ്സം നേരിട്ടെങ്കിലും ഇന്ന് പണി പൂർത്തീകരിച്ചു ജനങ്ങൾക്കായി തുറന്നു നൽകിയിരിക്കുകയാണ്.
കോവിഡ് പോസിറ്റീവായതിനാൽ വീഡിയോ കോൺഫെറെൻസിലൂടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ച ബഹുമാനപെട്ട പ്രൊഫ. പി ജെ കുര്യൻ രോഗം ഭേദമായതിനു ശേഷം ഡോക്ടർമാർ അനുവദിച്ചാൽ ആദ്യം തന്നെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് പോകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് കൈ കോർക്കണമെന്നു ബഹു. മാത്യു ടി തോമസ് ആശംസ പ്രസംഗത്തിൽ പറഞ്ഞു. ശ്രീ. പി ടി ബെന്നി (ആദ്മി), ശ്രീ. മാത്യൂസ് ചാലക്കുഴി, തിരുവല്ല മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബിന്ദു ജയകുമാർ, ശ്രീ. രാജേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.