മല്ലപ്പള്ളി മേഖലയിൽ ആറു റോഡുകളുടെ നവീകരണത്തിന് തറക്കല്ലിട്ടു

മല്ലപ്പള്ളി മേഖലയിൽ ആറു റോഡുകളുടെ നവീകരണത്തിന് തറക്കല്ലിട്ടു

മല്ലപ്പള്ളി മേഖലയിൽ ആറു റോഡുകളുടെ നവീകരണത്തിന് തറക്കല്ലിട്ടു
മല്ലപ്പള്ളി മേഖലയിൽ ആറു റോഡുകളുടെ നവീകരണത്തിന് തറക്കല്ലിട്ടു

മല്ലപ്പള്ളി : റീബിൽഡ്‌ കേരള പദ്ധതി പ്രകാരം മല്ലപ്പള്ളി മേഖലയിൽ ആറു റോഡുകളുടെ നവീകരണത്തിന് ശിലാസ്ഥാപനം നടത്തി. മല്ലപ്പള്ളി-മൂശാരിക്കവല-കോമളം-കല്ലൂപ്പാറ, പടുതോട്-കാവിൻപുറം, തുണ്ടിയങ്കുളം-പാലത്തിങ്കൽ-കുരിശുകവല, കവുങ്ങുംപ്രയാർ-പാട്ടക്കാല, കടമാൻകുളം-ചെങ്ങരൂർ, ടി.എം.വി.റോഡ് എന്നിവയാണ് തുടങ്ങിയത്.

മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്‌ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ എന്നിവർക്കുപുറമെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.