പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ.
പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ.

ജ്യോതികുമാർ ചാമക്കാല അൽപ്പം മുൻപ് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം
പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ.....
തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിൻ്റെ "ഉന്നതവിദ്യാഭ്യാസ മന്ത്രി ".....
പ്രതിപക്ഷ നേതാവിൻ്റെ മക്കൾ ഡോക്ടറും ഇന്ത്യൻ റവന്യു സർവീസുകാരനും ആയതാണ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ ചുമതലക്കാരന് സഹിക്കാനാവാത്തത്..!
അദ്ദേഹത്തിൻ്റെ കണക്കിൽ നേതാക്കളുടെ മക്കൾ ബിരുദമെടുക്കേണ്ടത് ലഹരി കടത്തിലോ ഡാറ്റ മോഷണത്തിലോ ഒക്കെയാണ്....
ജലീൽ മന്ത്രീ, സ്വപ്ന സുരേഷിൻ്റെ ഈന്തപ്പഴത്തിൻ്റെയും പിണറായി വിജയൻ്റെ പാൽപ്പായസത്തിൻ്റെയും ബലത്തിലാണ് തിളയ്ക്കുന്നതെങ്കിൽ അതു വേണ്ട എന്നാണ് പറയാനുള്ളത്....
രമേശ് ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല....
ജനങ്ങൾ അദ്ദേഹത്തെ തലയിലേറ്റുന്നത് കേരളം കാണുകയാണ്....
അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.