മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടിയിലേക്ക് എത്തുമെന്ന് രമേശ് ചെന്നിത്തല
മേജര്‍ രവി കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടിയിലേക്ക് എത്തുമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്താവും മേജര്‍ രവിയുടെ കോണ്‍ഗ്രസ് പ്രവേശനം.
കോണ്‍ഗ്രസ് നേതാക്കളുമായി മേജര്‍ രവി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തിലെത്തിയത് എന്നാണ് വിവരം.