എഴുമറ്റൂർ പഞ്ചായത്ത് സ്ഥാനങ്ങൾ ‘വിൽപ്പന’ ആരോപണം; മുൻ വാർഡ് മെമ്പർ ജോബി പറങ്കാമൂട്ടിൽ രംഗത്ത്
എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗം
എഴുമറ്റൂർ: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണി പഞ്ചായത്തിൽ അധികാരം ഏറ്റെടുത്തതിന് പിന്നാലെ സ്വന്തം പാർട്ടിയംഗങ്ങളെ അവഗണിച്ച് എൽ.ഡി.എഫിന് അനുകൂലമായി നിർണ്ണായക ഭരണസ്ഥാനങ്ങൾ കൈമാറിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോബി പറങ്കാമൂട്ടിൽ രംഗത്ത്.
പഞ്ചായത്തിലെ വിവിധ സമിതികളിലേക്കുള്ള നിയമനങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ മാറ്റിനിർത്തി എൽ.ഡി.എഫ് അനുകൂലർക്കാണ് പ്രധാനപ്പെട്ട സ്ഥാനങ്ങൾ നൽകിയതെന്നതാണ് ആരോപണം. അതിൽ പ്രധാനമായും:
-
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ – മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയൻ പുളിക്കൽ (സി.പി.എം)
-
ആസൂത്രണ സമിതി ഉപാധ്യക്ഷൻ – മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസ് വർഗീസ് (എൽ.ഡി.എഫ്)
-
സിഡിഎസ് ചെയർപേഴ്സൺ – മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ് (സി.പി.എം)
എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ ഉൾപ്പെടുന്നു.
കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷവും പഞ്ചായത്തിലെ നിർണ്ണായക ഭരണ ചുമതലകൾ എൽ.ഡി.എഫിന് ലഭിച്ചതിൽ വ്യക്തമായ രാഷ്ട്രീയ ധാരണകളുണ്ടെന്ന സംശയമാണ് ഉയരുന്നതെന്ന് ജോബി പറങ്കാമൂട്ടിൽ ആരോപിച്ചു. “ഇത് സ്ഥാനവിനിമയം മാത്രമല്ല, എൽ.ഡി.എഫിന് വിറ്റതാണ്” എന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ ആരോപണം നിലവിലെ കോൺഗ്രസ് മെമ്പർ കൃഷ്ണകുമാർ മുളപൊൻ ശരിവെച്ചതായി അറിയുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തായ എഴുമറ്റൂരിൽ സിപിഎം അംഗങ്ങൾ പ്രധാനപ്പെട്ട ഭരണ നേതൃസ്ഥാനങ്ങളിലെത്തിയത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെയും എൽ.ഡി.എഫ് നേതൃത്വത്തിന്റെയും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ഏഴുമറ്റൂരിൽ നിന്നും നിയമസഭാ മത്സര രംഗത്തേക്ക് വരൻ ശ്രെമിക്കുന്ന ഒരു നേതാവിന്റെ അറിവോടെയാണ് ഇതു നടന്നത് എന്നും ആരോപിക്കുന്നു താൻ മത്സര രേഗത്തു വന്നാൽ വോട്ട് കച്ചവടം എന്ന ലക്ഷ്യവും ഇതിലുണ്ട് എന്നും ആരോപണം ഉയരുന്നു , വിഷയത്തിൽ പാർട്ടി തലത്തിലും രാഷ്ട്രീയ വേദികളിലും ചർച്ചകൾ ശക്തമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഭൂരിപക്ഷ പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രധാന ഭരണ സ്ഥാനങ്ങളിലെത്തിയത് രാഷ്ട്രീയ ധാരണകളുടെ ഫലമാണോ എന്ന ചോദ്യം ഉയരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.