കെ.എസ്.യു പത്തനംതിട്ടയിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച്
പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേരെ ക്രൂരമായി പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശ്രീ. അൻസർ മുഹമ്മദിന്റെ നേതൃത്വത്തില്‍ കെ.എസ്.യു പത്തനംതിട്ടയിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു, തുടർന്ന് പ്രകടനം നടത്തുകയും പിണറായിവിജയന്റെ കോലം കത്തിക്കുകയും ചെയിതു .
